വനം വകുപ്പ് വികസന കോർപറേഷൻകേരള സർക്കാർ ചെയർ പേഴ്‌സൺ ലതിക സുഭാഷ് നൽകിയ ആമുഖ വിവരണം

പഴയ കാലത്തെ മനുഷ്യർ പ്രകൃതിയുമായി എത്രമാത്രം ഇണങ്ങിയാണ് ജീവിച്ചതെന്ന്, ദീപു ഏറ്റവും ഒടുവിൽ ചെന്നു പെട്ട പെരുങ്കാ
ട്ടുകാവിന്റെ വിവരണവും ചരിത്രവും നൽകുന്നതിലൂടെ നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. കാവുകളെക്കുറിച്ചും നാഗാരാധനയെക്കുറിച്ചുമൊക്കെ പറയാൻ കിട്ടിയ അവസരം അദ്ദേഹം പാഴാക്കിയിട്ടുമില്ല. വനം വകുപ്പിന്റെ സംരക്ഷണത്തിൽ ഉത്സവം നടത്തുന്ന ഈ കാവിനെക്കുറിച്ച് വായിക്കുന്ന വായനക്കാരുടെ മനസ്സിലേയ്ക്ക് വർഷത്തിലൊരിയ്ക്കൽ മാത്രം പൊതുജനങ്ങൾക്ക് പ്രവേശനം ലഭിക്കുന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള മംഗളാ ദേവിക്ഷേത്രവും ചിത്രപൗർണ്ണമിയാഘോഷവും തെളിഞ്ഞു വരും. നോവൽ അവസാനിയ്ക്കുന്നതിനു മുമ്പ് സുരഭി നേച്ചർ ക്ലബ്ബിന്റെ പ്രകൃതി പഠന യാത്രവിവരിക്കുന്നുണ്ട്. കാടിനെയും കാട്ടിലെ പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയുമൊക്കെ മനസ്സിലാക്കുവാൻ പുറപ്പെട്ട ഏതാനും സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായിരുന്നു അത്. അവരെ നയിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും രണ്ട് ആ ദിവാസി
കളും കാട്ടിലേയ്ക്ക് നമ്മെയും കൂട്ടിക്കൊണ്ടുപോയി അതിന്റെ അതി വിശാലമായതും അവർണ്ണനീയ മനോഹാരിതമായതുമായ
കാട്ടിലേയ്ക്ക്പോവേണ്ടതെങ്ങനെയാണ്, അവിടെ പാലിയ്ക്കേണ്ട മര്യാദകൾ എന്തെല്ലാമാണ് എന്നൊക്കെ വിശദമാക്കുന്നു.
പ്രകൃതിയെ നശിപ്പിക്കാതെ, കാടിനെ മലിനപ്പെടുത്താതെ, കാട്ടുമൃഗങ്ങൾക്കും പക്ഷികൾക്കും സസ്യജാലങ്ങൾക്കും ഒരു തരത്തിലും ശല്യമുണ്ടാക്കാതെ, എങ്ങനെ കാട് കയറിയിറങ്ങണമെന്ന് പറയുന്ന രണ്ടു മൂന്ന് അദ്ധ്യായങ്ങൾ തന്നെ ഈ നോവലിലുണ്ട്.
കുട്ടികൾ ഈ നോവൽ വായിക്കുമ്പോഴുണ്ടാകുന്ന കൗതുകത്തിനും ആശങ്കയ്ക്കും പകരം ചിലയിടങ്ങളിലെങ്കിലും മുതിർന്നവർക്ക്
കുറ്റബോധം സമ്മാനിച്ചേക്കാം. എല്ലാം അറിയാവുന്നവർ പോലും ഈ പ്ലാസ്റ്റിക്ക് യുഗത്തിൽ അറിഞ്ഞോ അറിയാതെയോ വരുത്തി-
വയ്ക്കുന്ന വിനകളോർക്കുമ്പോഴുള്ള കുറ്റബോധം. കാടിന്റെ വിസ്മയത്തിൽ കാടിന്റെ മക്കളായ ആദിവാസികൾക്ക് പ്രാധാന്യം
കൊടുക്കുന്ന അവസാന ഭാഗം കൂടിയാവുമ്പോൾ നോവൽ കാടിനോടും വായനക്കാരോടും ഒരു പോലെ നീതി പുലർത്തുന്നു.
ചെറിയ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും മറ്റ് കുട്ടികൾക്കും മുതിർന്നവർക്കും വായിക്കാനും മനസ്സിലാക്കാനും ഒരു പിടി
കാര്യങ്ങളുള്ള ഈ നോവൽ ഒരു പാട് വായനക്കാരിലേയ്ക്ക് എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു.

എല്ലാവർക്കും വിസ്മയം പകരുന്ന ഇടമാണ്. പക്ഷികളുടെ കളകൂജനവും നമുക്ക് അപൂർവമായി മാത്രം കേൾക്കാൻ കഴിയുന്ന കാട്ടു മൃഗങ്ങളുടെ ശബ്ദവും കാട്ടരുവികളുടെ കളകളാരവവും ഇലകളുടെ മർമ്മര ശബ്ദവുമാക്കെയുള്ള ഇടം. കുട്ടികളെ ലക്ഷ്യമാക്കി ശ്രീ.ഷാജി വേങ്കടത്ത് രചിച്ച നോവലിന് കാട് ഒരു വിസ്മയം എന്ന പേര് കൊടുത്തതും അതുകൊണ്ടാവാം. അക്ഷരങ്ങളെയും പ്രകൃതിയെയും സർവ്വോപരി കാടിനെയും സ്നേഹിക്കുന്ന ആർക്കും ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന നോവലാണിത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!
Skip to content