‘കാട് ഒരു വിസ്മയ’ത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതും ആമുഖം എഴുതി അനുഗ്രഹിച്ചതും ശ്രീ കിളിരൂര്‍ രാധാകൃഷ്ണന് സാറാണ്. ഗുരു തുല്യനായ അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്തട്ടെ. പ്രിയപ്പെട്ട സഹോദരനായി ഒപ്പം പ്രവര്‍ത്തിക്കുന്ന ലൈബ്രറി എക്സി. സെക്രട്ടറി ശ്രീ കെ.സി. വിജയകുമാര്‍ എന്റെ അല്പാറിവുകള്ക്ക് പൂര്‍ണ്ണതയേകി പ്രോത്സാഹിപ്പിക്കുന്നു. നന്ദി പറയാന്‍ വാക്കുകള്‍ ഇല്ല. എന്റെ കഥയ്ക്ക്ചിത്രങ്ങള് കണ്ടെടുത്ത് അതിമനോഹരമായി എഡിറ്റ് ചെയ്തത് ഡോ. മുഞ്ഞിനാട് പത്മകുമാറും രാഹുല്‍ രാധാകൃഷ്ണനുമാണ്. മുഞ്ഞിനാടിന്റെ ആശയവും അറിവുമാണ് ‘കാട് ഒരു വിസ്മയ’ത്തിന് ഇങ്ങനെയൊരു രൂപാന്തര
മുണ്ടാക്കിയത്. കൊല്ലത്തു നിന്നും സമയം കണ്ടെത്തി കോട്ടയത്തു വന്ന് ഇതിന്റെ എഡിറ്റിംഗില്‍ ആത്മാര്‍ത്ഥമായി, നിസ്വാര്‍ത്ഥമായി സഹകരിക്കുകയായിരുന്നു ഡോക്ടര്‍ പത്മകുമാര്‍. രണ്ടുപേരോടുമുള്ള നന്ദി മനസ്സില്‍ സൂക്ഷിക്കുന്നു.
ലൈബ്രറിയുടെ ഏറ്റവും അടുത്ത അഭ്യുദയകാംഷിയായ സാമാ ഡയറക്ടര്‍ ഡോ. എം.പി. ജോര്‍ജ് അച്ചന് രചന വായിച്ച്
അഭിനന്ദിക്കുകയും അനുഗ്രഹാശംസ അര്‍പ്പിക്കുകയും ചെയ്തു. സഹോദരതുല്യനായ ബഹു. അച്ചനോടുള്ള നന്ദി എങ്ങനെയാണ്
പ്രകാശിപ്പിക്കുക എന്ന് എനിക്കറിയില്ല. വനം മുഖ്യ പശ്ചാത്തലമാകുന്ന ഈ നോവലിനെ താല്പര്യപൂര്വം വീക്ഷിക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്ത കേരള വനം വകുപ്പ് വികസന ചെയര്‍പേഴ്സണും ലൈബ്രറി കമ്മറ്റിയംഗവുമായ ശ്രീമതി
ലതികാ സുഭാഷിനോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കാനാവില്ല. ഒരുപാട് തിരക്കുകള്‍ക്കിടയിലും ഒരു ദൗത്യമെന്നവണ്ണം സമയം കണ്ടെത്തി ആസ്വാദനം എഴുതി എന്നെ അനുഗ്രഹിച്ചു. നന്ദി പറയാന്‍ വാക്കുകളില്ല.
